അമിത് ഷായ്ക്ക് പിന്നാലെ യോഗിയെയും വിലക്കി മമത; ബിജെപി റാലിയെ അഭിസംബോധന ചെയ്യാനെത്തിയ യോഗിയുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിന് അനുമതി നിഷേധിച്ചു

ബംഗാളില്‍ 200 പൊതുയോഗങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്. യോഗി ആദിത്യനാഥിന് പുറമെ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, ശിവരാജ് സിങ് ചൌഹാന്‍ തുടങ്ങിയ നേതാക്കള്‍ വിവിധ ദിവസങ്ങളിലായി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും

ബംഗാള്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലെ തെക്കന്‍ ദിനാജ്പൂരിലും വടക്കന്‍ ദിനാജ്പൂരിലും പങ്കെടുക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തടഞ്ഞു. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ യോഗിയുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിനുള്ള അനുമതി നിഷേധിച്ചു. ബലുര്‍ഘട്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കുന്നതിനാണ് അനുമതി നിഷേധിച്ചത്. ഇതെത്തുടര്‍ന്ന അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ടെലി കോണ്‍ഫറന്‍സ് വഴി യോഗി റാലിയെ അഭിസംബോധന ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

യോഗി ആദിത്യനാഥിന്റെ ജനപ്രീതി കാരണമാണ് മമത സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുവദിക്കാതിരുന്നതെന്ന് യോഗിയുടെ ഇന്‍ഫര്‍മേഷന്‍ അഡൈ്വസര്‍ മൃത്യുഞ്ജയ് കുമാര്‍ ആരോപിച്ചു. മുന്‍കൂട്ടി അറിയിക്കാതെയാണ് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ മനോഭാവമാണ് പുറത്തുവന്നതെന്ന് ബിജെപി നേതാവ് മുകുള്‍ റോയ് വിമര്‍ശിച്ചു.

ബംഗാളില്‍ 200 പൊതുയോഗങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്. യോഗി ആദിത്യനാഥിന് പുറമെ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, ശിവരാജ് സിങ് ചൌഹാന്‍ തുടങ്ങിയ നേതാക്കള്‍ വിവിധ ദിവസങ്ങളിലായി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Exit mobile version