‘എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കായിരിക്കും’.! അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് അഴിമതി വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കായിരിക്കും’.. എന്നാണ് അണ്ണാ ഹസാരെ പറയുന്നത്. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ അനിശ്ചിതകാല നിരാഹര സമരം നടത്തുകയാണ് അദ്ദേഹം.

സാഹചര്യങ്ങളെ നേരിട്ടവന്‍ എന്ന പേരിലാവും ജനങ്ങള്‍ എന്നെ ഓര്‍മിക്കുക, അല്ലാതെ എരിതീയില്‍ എണ്ണയൊഴിച്ചവന്‍ എന്നാകില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും അതിന് ഉത്തരവാദി- വാര്‍ത്താ ഏജന്‍സിയോട് ഹസാരെ പറഞ്ഞു. ജന്‍ ആന്ദോളന്‍ സത്യാഗ്രഹ എന്ന പേരില്‍ കഴിഞ്ഞ മാസം 30-നാണ് അണ്ണാ ഹസാരെ നിരാഹാരം ആരംഭിച്ചത്.

Exit mobile version