ബിഎസ് ഫോര്‍ വാഹനങ്ങള്‍ ഇനി ഉണ്ടാകില്ല..! 2020 ഏപ്രില്‍ 1 മുതല്‍ വില്‍പ്പന പൂര്‍ണമായും നിര്‍ത്താന്‍ സുപ്രീം കോടതി ഉത്തരവ്

മുംബൈ: ബിഎസ് ഫോര്‍ വാഹനങ്ങളുടെ ഉപയോഗം രാജ്യത്ത് നിയന്ത്രണത്തിലെത്തുന്നു. 2020 ഏപ്രില്‍ 1 മുതല്‍ വില്‍പ്പന പൂര്‍ണമായും നിര്‍ത്തും. ബിഎസ് സിക്‌സ് മാനദണ്ഡമുള്ള വാഹനങ്ങള്‍ മാത്രമാണ് വില്‍ക്കാന്‍ സാധിക്കുവെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ നിരത്തില്‍ കൂടുതലായി ഇറങ്ങുന്നത് ബിഎസ് ഫോര്‍ വാഹനങ്ങളാണ്.

വാഹനങ്ങളില്‍ നിന്ന് പുറം തള്ളുന്ന പുക മൂലം വായു മലിനീകരണം കൂടി വരുന്ന സാഹചര്യത്തിലാണ് വിധി. ഭാരത് സ്റ്റേജ് എമിഷനാണ് ഓരോ വാഹനങ്ങളില്‍ നിന്നും പുറം തള്ളുന്ന പുകയുടെ അളവ് നിശ്ചയിക്കുന്നത്. ഇതു പ്രകാരമാണ് 2020 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ബിഎസ് സിക്‌സ് നിര്‍ബന്ധമാക്കിയത്. ബിഎസ് ഫൈവ് ഒഴിവാക്കി 2020 ല്‍ ബിഎസ് സിക്‌സ് മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ 2016ല്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.

Exit mobile version