സ്പീഡ് ബോട്ട് സര്‍വീസുമായി യൂബര്‍; ആദ്യ സര്‍വീസ് മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന്

യൂബറിന്റെ പരീക്ഷണ ബോട്ട് സര്‍വീസുകള്‍ ലാഭകരമായാല്‍ നവിമുംബൈയിലും യൂബര്‍ ബോട്ടുകള്‍ തുടങ്ങുമെന്ന് മുംബൈ പോര്‍ട്ട് ട്രസ്റ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി

മുംബൈ: സ്പീഡ് ബോട്ട് സര്‍വീസിനൊരുങ്ങി യൂബര്‍. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും എലഫന്റ ദ്വീപിലേക്കും അലിബാഗിലേക്കുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ യൂബര്‍ സ്പീഡ് ബോട്ട് സര്‍വീസ് ആരംഭിക്കുക.

മൊബൈല്‍ഫോണില്‍ യൂബറിന്റെ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ആറുമുതല്‍ എട്ടുവരെ സീറ്റുള്ള ചെറുബോട്ടിന് 5,700 രൂപയും പത്ത് സീറ്റുള്ള ബോട്ടിന് 9,500 രൂപയുമായിരിക്കും താല്‍ക്കാലിക നിരക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത് മിനിറ്റുകൊണ്ട് സ്പീഡ് ബോട്ടിന് ലക്ഷ്യസ്ഥാനത്തെത്തും.

യൂബറിന്റെ പരീക്ഷണ ബോട്ട് സര്‍വീസുകള്‍ ലാഭകരമായാല്‍ നവിമുംബൈയിലും യൂബര്‍ ബോട്ടുകള്‍ തുടങ്ങുമെന്ന് മുംബൈ പോര്‍ട്ട് ട്രസ്റ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. മുംബൈ മരിടൈം ബോര്‍ഡുമായി സഹകരിച്ചാണ് യൂബര്‍ ജലഗതാഗത രംഗത്തേക്ക് ഇറങ്ങുന്നത്.

Exit mobile version