കള്ളപ്പണ കേസ്; റോബര്‍ട്ട് വദ്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പാട്യാല കോടതി ഇന്ന് പരിഗണിക്കും

കള്ളപ്പണ കേസിലാണ് റോബര്‍ട്ട് വദ്ര മുന്‍കൂര്‍ ജ്യാമാപേക്ഷ നല്‍കിയിരിക്കുന്നത്

ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്ര നല്‍കിയ മുന്‍കൂര്‍ ജ്യാമാപേക്ഷ ഡല്‍ഹി പട്യാല കോടതി ഇന്ന് പരിഗണിക്കും. കള്ളപ്പണ കേസിലാണ് റോബര്‍ട്ട് വദ്ര മുന്‍കൂര്‍ ജ്യാമാപേക്ഷ നല്‍കിയിരിക്കുന്നത്. വിവാദ ആയുധ ഇടപാടുകാര്‍ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം.

അതേ സമയം ഈ കേസുമായി ബന്ധപ്പെട്ട് വാദ്രയുടെ സഹായിയായ മനോജ് അറോറയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി മനോജ് അറോറ കോടതിയെ സമീപിക്കുകയും ഫെബ്രുവരി ആറ് വരെ കോടതി സംരക്ഷണം നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് റോബര്‍ട്ട് വദ്ര മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

Exit mobile version