ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വീണ്ടും ആശുപത്രിയില്‍

അര്‍ബുദരോഗ ബാധിതനായ അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ബുദരോഗ ബാധിതനായ അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചു ദിവസം അദ്ദേഹം എയിംസില്‍ ചികിത്സയിലുണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പരീക്കറിന് അര്‍ബുദരോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് അമേരിക്കയില്‍ ചികിത്സ തേടിയ ശേഷം ഗോവയില്‍ തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയില്‍ എത്തി ബജറ്റ് അവതരിപ്പിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version