ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. നെഞ്ചിലെ അസ്വസ്ഥതയെ തുടര്‍ന്ന് ഇന്നലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് എംയിസിലേക്ക് മാറ്റുകയായിരുന്നു.
വിദ്ഗധ ചികിത്സക്കായിട്ടാണ് എംയിസിലേക്ക് മാറ്റിയത്. നില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ഡല്‍ഹി എംയിസ് അറിയിച്ചു.
ഇന്നലെ രാവിലെയാണ് നെഞ്ചിലെ അസ്വസ്ഥതയെ തുടര്‍ന്ന് രാഷ്ട്രപതിയെ ഡല്‍ഹി സൈനീക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.