നിങ്ങളുടെ പാര്‍ട്ടിയുടെ ദേശീയ ട്രഷറര്‍ ആരാണ്? വെബ്‌സൈറ്റില്‍ ട്രഷററുടെ പേരു നല്‍കാത്തതിനെതിരെ ദിവ്യാ സ്പന്ദന

ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ അഭാവത്തില്‍ റെയില്‍ മന്ത്രി പിയുഷ് ഗോയലാണ് ബജറ്റ് അവതരിപ്പിച്ചത്

ന്യൂഡല്‍ഹി: ബിജെപി വെബ്‌സൈറ്റില്‍ ട്രഷററുടെ പേരു നല്‍കാത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് ദിവ്യാ സ്പന്ദന. ധനമന്ത്രി പിയുഷ് ഗോയലാണോ ബിജെപിയുടെ ദേശീയ ട്രഷററെന്നും ദിവ്യ തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ ചോദിച്ചു.

ഇന്നു രാവിലെ ബിജെപിയുടെ വെബ്സൈറ്റ് ഇങ്ങിനെയാണുള്ളത്. നിങ്ങളുടെ പാര്‍ട്ടിയുടെ ദേശീയ ട്രഷറര്‍ ആരാണ് ?. ഈ ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്തിനു പിന്നിലെ പേര് പിയുഷ് ഗോയലെന്നാണോ? എന്തിനാണ് ഈ രഹസ്യമെന്ന് വെബ്‌സൈറ്റിന്റെ ചിത്രം സഹിതം ദിവ്യ ട്വിറ്റ് ചെയ്തു. ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ അഭാവത്തില്‍ റെയില്‍ മന്ത്രി പിയുഷ് ഗോയലാണ് ബജറ്റ് അവതരിപ്പിച്ചത്.

Exit mobile version