പഞ്ചാബില്‍ എഎപി അധ്യക്ഷനായി വീണ്ടും ഭഗവത് മന്‍

ഒന്‍പതു മാസങ്ങള്‍ക്കു ശേഷമാണ് മന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്

ചണ്ഡിഗഡ്: സന്‍ഗ്രൂര്‍ എംപി ഭഗവത് മന്‍ വീണ്ടും ആം ആദ്മി പാര്‍ട്ടി പഞ്ചാബ് അധ്യക്ഷസ്ഥാനത്തേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് എഎപി വിശദീകരിച്ചു. ഒന്‍പതു മാസങ്ങള്‍ക്കു ശേഷമാണ് മന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. അരവിന്ദ് കേജരിവാളിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് മന്‍ കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവച്ചത്.

മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമുണ്ടെന്ന് എഎപി നേതാക്കള്‍ ആരോപണമുന്നയിച്ച അകാലി ദള്‍ നേതാവിനോട് അരവിന്ദ് കേജരിവാള്‍ മാപ്പ് പറഞ്ഞതായിരുന്നു മന്നിന്റെ പ്രകോപനത്തിനു കാരണമായത്. അകലിദള്‍ നേതാവ് വിക്രംജിത് സിംഗ് മജീതിയ നല്‍കിയ അപകീര്‍ത്തിക്കേസില്‍ നിന്നും ഒഴിവാകാനായിരുന്നു കേജരിവാള്‍ മാപ്പ് പറഞ്ഞത്. മാപ്പ് പറയാനുണ്ടായ കാരണം തന്നോട് കേജരിവാള്‍ വിശദീകരിച്ചെന്നും ഇത് താന്‍ അംഗീകരിക്കുകയാണെന്നും ഭഗവത് മന്‍ പറഞ്ഞു.

Exit mobile version