ലോകത്തിലെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേ നിര്‍മ്മിക്കും; പ്രഖ്യാപനവുമായി യോഗി ആദിത്യ നാഥ്

ലക്‌നൗ: ലോകത്തിലെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അലഹബാദിനെ പടിഞ്ഞാറന്‍ ജില്ലകളുമായി ബന്ധിപ്പിക്കുന്ന 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗംഗ എക്‌സ്പ്രസ് വേ നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപനം. കുംഭമേളയ്ക്കിടെ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ലോകത്തെ തന്നെ ഏറ്റവും നീളമേറിയ പാതയായിരിക്കും ഇതെന്ന് യോഗി ആദിത്യ നാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാല് വരിമുതല്‍ ആറുവരി പാതവരെയാകും ഉണ്ടാവുക. ഏകദേശം 36,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 6556 ഹെക്ടര്‍ ഭൂമി എക്‌സ്പ്രസ് വേയ്ക്കായി വേണ്ടി വരുമെന്നും യോഗി പറഞ്ഞു.

മീറത്തില്‍ നിന്ന് തുടങ്ങി, അംറോഹ, ബുലന്ദ്ഷഹര്‍, ബദൗന്‍, ഷാഹ്ജാന്‍പൂര്‍, ഫാറുഖാബാദ്, ഹര്‍ദോയ്, കനൗജ്, ഉന്നാവോ, റായ് ബറേലി, പ്രതാപ് ഗഡ് എന്നിവിടങ്ങളിലൂടെ അലഹബാദിലാണ് എക്‌സ്പ്രസ് വേ അവസാനിക്കുന്നത്.

Exit mobile version