ലോക്ക് ഡൗണ്‍ ലംഘനം; പിഴയിനത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തത് ഏഴ് കോടിയോളം രൂപ

ലഖ്‌നൗ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കോടികളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പോലീസ് പിരിച്ചെടുത്തത്. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 19448 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ലോക്ക് ഡൗണ്‍ ലംഘിച്ചവരില്‍ നിന്ന് 7.7 കോടി രൂപയാണ് ഉത്തര്‍പ്രദേശ് പോലീസ് പിരിച്ചെടുത്തത്. ഇതുവരെ നിയമം ലംഘിച്ച 60258 പേരെ കസ്റ്റഡിയിലെടുത്തു. യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അശ്വതിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കണക്ക് വ്യക്തമാക്കിയത്.

ഐപിസി സെക്ഷന്‍ 188 പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊവിഡ് കാലത്തെ നിയമ ലംഘനങ്ങളെ അതിശക്തമായി നേരിടുകയാണ് യുപി പോലീസ് എന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.

Exit mobile version