ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു, നാട് മുഴുവന്‍ ചുറ്റി രാഹുല്‍ ജീ വാഗ്ദാന പെരുമഴ ചൊരിയുന്നു; പ്രായപൂര്‍ത്തിയായവര്‍ക്ക് സൗജന്യ സെക്സ് ആയിരിക്കും രാഹുല്‍ ജീയുടെ അടുത്ത വാഗ്ദാനം; കുരുക്കിലായി മധുപൂര്‍ണിമ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ആക്ടിവിസ്റ്റ് മധുപൂര്‍ണ്ണിമ കിശ്വര്‍ രംഗത്ത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് നിരവധി വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെയാണ് മധുപൂര്‍ണിമ പരിഹസിച്ചത്.

പ്രായപൂര്‍ത്തിയായവര്‍ക്ക് സൗജന്യ സെക്സ് ആയിരിക്കും രാഹുല്‍ ഗാന്ധിയുടെ അടുത്ത വാഗ്ദാനം എന്നായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്കെല്ലാം മിനിമം വരുമാനം ഉറപ്പാക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മധുപൂര്‍ണിമയുടെ ട്വീറ്റ് വന്നതോടെ സംഭവം വിവാദത്തിലായിരിക്കുകയാണ്.

വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങളില്‍ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്കെല്ലാം സൗജന്യമായി സെക്‌സ് കൂടി രാഹുല്‍ ഉറപ്പ് നല്‍കുന്നത് വരെ കാത്തിരിക്കൂ എന്നാണ് മധു കിശ്വര്‍ ട്വിറ്ററില്‍ കുറിച്ചത്. ഇവരുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കും. വനിതാ സംവരണ ബില്‍ പാസാക്കും. വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ പരിഗണന പാര്‍ട്ടിയില്‍ നല്‍കും. പാവപ്പെട്ടവര്‍ക്ക് പണച്ചെലവില്ലാതെ മികച്ച വിദ്യാഭ്യാസ സംവിധാനം ഉണ്ടാക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ രാഹുല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു.

Exit mobile version