മോഡി സര്‍ക്കാരിന്റെ ചങ്കിടിപ്പ് കൂട്ടി അണ്ണാഹസാരെ; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് മുതല്‍ നിരാഹാരസമരം; യുപിഎ സര്‍ക്കാരിന്റെ പതനം പോലെ എന്‍ഡിഎ സര്‍ക്കാരും നിലം പതിക്കുമോ..?

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ ചങ്കിടിപ്പ് കൂട്ടി അണ്ണാഹസാരെ ഇന്നുമുതല്‍ നിരാഹാരസമരം തുടങ്ങും. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് അദ്ദേഹത്തിന്റെ പ്രതിഷേധം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടുതവണ നിശ്ചയിച്ചശേഷം, മാറ്റിവച്ച സമരമാണ് പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കേ വീണ്ടുംആരംഭിക്കുന്നത്.

മന്‍മോഹന്‍ സിങ് ഭരണകാലത്ത് അണ്ണാഹസാരെ തുടങ്ങിവച്ച സമരം, യുപിഎ സര്‍ക്കാരിന്റെ പതനത്തിനുപോലും ഒരുകാരണമായിരുന്നു. ഇപ്പോള്‍, മോഡിസര്‍ക്കാരിന്റെ അവസാനകാലത്ത് ഹസാരെ വീണ്ടുംസമരം ആരംഭിക്കുന്നു. ഇത് മോഡി സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു.

ലോക്പാല്‍ ബില്ല് നടപ്പാക്കണമെന്നആവശ്യം 2013ല്‍ പാസായെങ്കിലും, ലോക്പാല്‍-ലോകായുക്ത നിയമനം നടപ്പാക്കണം, കാര്‍ഷികപ്രശ്‌നങ്ങള്‍ പരിഹരിക്കണം തുടങ്ങിയവയാണ് ഇപ്പോഴത്തെ ആവശ്യം. സ്വന്തംഗ്രാമമായ മഹാരാഷ്ട്ര അഹമ്മദ്‌നഗറിനടുത്ത് റാളെഗണ്‍ സിദ്ധിയിലാണ് സമരം. ലോക്പാല്‍നിയമനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പുലഭിച്ചതിനെ തുടര്‍ന്നാണ് ഇതിനുമുമ്പ് രണ്ടുതവണയും സമരംപിന്‍വലിച്ചതെന്നും, എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്നും ഹസാരെപറയുന്നു.

സമരത്തിന് വിവിധ കര്‍ഷകസംഘടനകളുടെ പിന്തുണയുണ്ട്. ഇതിനിടെ, ലോകായുക്തപരിധിയില്‍ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനോവിന്റെയും അടക്കമുള്ള ഓഫീസുകളെയും ഉള്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് പ്രഖ്യാപിച്ചു. ഹസാരെയുടെ സമരമാരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പാണ് മഹാരാഷ്ട്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം.

Exit mobile version