ലോകത്തിലെ ഏറ്റവും വലിയ എക്‌സ്പ്രസ് വെ നിര്‍മിക്കും; യോഗി ആദിത്യ നാഥ്

കുംഭമേളയ്ക്കിടെ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് ഇത്തരത്തിലൊരുരു തീരുമാനം കൈക്കൊണ്ടത്

അലഹബാദ്: ലോകത്തിലെ ഏറ്റവും വലിയ എക്‌സ്പ്രസ് വെ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കുംഭമേളയ്ക്കിടെ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് ഇത്തരത്തിലൊരുരു തീരുമാനം കൈക്കൊണ്ടത്.

അലഹബാദിനെ പടിഞ്ഞാറന്‍ ജില്ലകളുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഗംഗ എക്‌സ്പ്രസ് വേ നിര്‍മിക്കുന്നത്. 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ് വേ ലോകത്തെ തന്നെ ഏറ്റവും നീളമേറിയതായിരിക്കും ഈ പാതയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിന് ഏകദേശം 36,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

6556 ഹെക്ടര്‍ ഭൂമിയാണ് എക്സ്പ്രസ് വേക്കായി ആവശ്യമുള്ളത്. മീറത്തില്‍ നിന്ന് തുടങ്ങി, അംറോഹ, ബുലന്ദ്ഷഹര്‍, ബദൗന്‍, ഷാഹ്ജാന്‍പൂര്‍, ഫാറുഖാബാദ്, ഹര്‍ദോയ്, കനൗജ്, ഉന്നാവോ, റായ് ബറേലി, പ്രതാപ് ഗഡ് എന്നിവിടങ്ങളിലൂടെ അലഹബാദിലാണ് എക്‌സ്പ്രസ് വേ അവസാനിക്കുന്നത്. നാല് വരിമുതല്‍ ആറുവരിവരെയായിരിക്കും ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version