‘ 72-ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയെ ഓര്‍ക്കുമ്പോള്‍’ പരിപാടിയില്‍ നിന്നും കനയ്യ കുമാറിനെയും ഷെഹ്‌ല റാഷീദിനെയും കോണ്‍ഗ്രസ് ഒഴിവാക്കി

ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു

ന്യൂഡല്‍ഹി: 72-ാം രക്തസാക്ഷിദിനത്തില്‍ ഗാന്ധിയെ ഓര്‍ക്കുമ്പോള്‍ എന്ന സംവാദ പരിപാടിയില്‍ നിന്നും ജെന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെയും ഷെഹ്‌ല റാഷീദിനെയും കോണ്‍ഗ്രസ് പുറത്താക്കി. അവസാന നിമിഷമാണ് വിശദീകരണം പോലും നല്‍കാതെ ഇരുവരെയും പുറത്താക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കനയ്യകുമാറിനും ഷെഹ്‌ല റാഷീദിനും പകരം കോണ്‍ഗ്രസ് വക്താവ് മനിഷ് തിവാരി, പ്രിയങ്കാ ചതുര്‍വേദി, രാജ്യസഭാംഗം കെടിഎസ് തുളസ് എന്നിവരാകും പങ്കെടുക്കുക. പ്രൊഫ അപൂര്‍വ്വാനന്ദ്, അശോക് വാജ്‌പേയി, മനോജ് കെ ഷാ എന്നിവരടങ്ങിയ പാനലിലെ മറ്റ് അംഗങ്ങളായിരുന്നു കനയ്യയെയും ഷെഹലയും

ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇതാണ് ഇരുവരെയും പരിപാടിയില്‍ നിന്നും ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന. അതേസമയം പരിപാടിയില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയതെന്ന് കോണ്‍ഗ്രസിന്റെ മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

Exit mobile version