ബുലന്ദ്ശഹര്‍ കൊലപാതകം; പോലീസിനെതിരെ ആരോപണവുമായി മുഖ്യപ്രതിയുടെ ഭാര്യ രംഗത്ത്

ബുലന്ദ്ശഹര്‍ കലാപത്തിനിടെയാണ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ് കൊല്ലപ്പെടുന്നത്

ബുലന്ദ്ശഹര്‍: ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ആരോപണവുമായി മുഖ്യപ്രതിയുടെ ഭാര്യ രംഗത്ത്. തങ്ങളുടെ വീട്ടില്‍ കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിങ്ങിന്റെ ഫോണ്‍ കൊണ്ടുവയ്ക്കുകയും പിന്നീട് മറ്റ് ഫോണുകളുടെ കൂട്ടത്തില്‍ ഇതിനെയും തൊണ്ടിയാക്കി എടുത്തുകൊണ്ടുപോവുകയുമായിരുന്നു പോലീസ് ചെയ്തതെന്ന് പ്രതിയായ പ്രശാന്ത് നാഥിന്റെ ഭാര്യ ആരോപിക്കുന്നു.

ബുലന്ദ്ശഹര്‍ കലാപത്തിനിടെയാണ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ് കൊല്ലപ്പെടുന്നത്. കൊലക്കസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രശാന്ത് നാഥിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം സുബോധ് കുമാര്‍ സിങിന്റെ ഫോണ്‍ കണ്ടെടുത്തുവെന്ന് പോലീസ് അറിയിച്ചിരുന്നു.

Exit mobile version