ജനകീയ ബാങ്കിങ് സംവിധാനം അട്ടിമറിക്കുന്നു; ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ സമരത്തിലേയ്ക്ക്

ജനകീയ ബാങ്കിംഗ് സംവിധാനം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക് പോകുന്നത്

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്. ജനകീയ ബാങ്കിംഗ് സംവിധാനം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക് പോകുന്നത്. മിനിമം ബാലന്‍സില്ലാത്തതിന്റെ പേരിലും അക്കൗണ്ടിലുള്ള പണം തിരികെയെടുക്കുന്നതിന്റെ പേരിലും അമിതമായ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നു, ഇന്‍സെന്റീവ് സമ്പ്രദായം നടപ്പിലാക്കി ജീവനക്കാരെ വിവിധ തട്ടിലാക്കുന്നു, ടാര്‍ഗെറ്റുകള്‍ വെച്ച് മറ്റ് കമ്പനികളുടെ ഇന്‍ഷുറന്‍സ് പോലുള്ള ഉത്പന്നങ്ങള്‍ ഇടപാട്കാരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് വിരവധി ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക് പോകുന്നത്.

 

 

 

 

 

Exit mobile version