‘മുഖം കണ്ടാല്‍ പേടിക്കും’ ഈ വാക്കുകളില്‍ ആകാംക്ഷ കൂടി ഒന്നു കാണാന്‍; കണ്ട നിമിഷത്തിലെ അവളുടെ ചിരിയില്‍ ഉറപ്പിച്ചു, ഇതാണ് എന്റെ പെണ്ണ്! ഹൃദയത്തില്‍ തൊട്ടൊരു കുറിപ്പ്

ലളിത എന്ന യുവതിയുടെ ജീവതകഥയാണ് ഇവിടെ ചര്‍ച്ചയാകുന്നത്.

മുംബൈ: ആസിഡ് ആക്രമണത്തിന് ഇരയായവര്‍ എന്നും കണ്ണീര്‍കാഴ്ചയാണ്. അവരുടെ ജീവിതത്തിലെ ചെറിയ നിമിഷം പോലും ജനതയ്ക്ക് ആവേശവും സന്തോഷവും പകരുന്നതാണ്. അത്തരത്തില്‍ ആസിഡി ആക്രമണത്തിന് ഇരയായ യുവതിയുടെ ജീവിതത്തിലേയ്ക്ക് ദൈവതുല്യനായി ഒരാള്‍ കടന്ന് വന്നതാണ് ഇന്ന് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സുന്ദരിമാരെ കിട്ടിയില്ലെങ്കിലും ജീവിതസഖിയാക്കാന്‍ ഞങ്ങള്‍ക്കൊരു മടിയും ഇല്ലെന്ന് പറയുമ്പോഴും പലരും അവ തള്ളികളയുന്നുണ്ട്. വൈകല്യമുള്ളവരെയു മറ്റും ജീവിതത്തിലേയ്ക്ക് കൂട്ടാന്‍ മടിക്കുന്നവരും ഉണ്ട്. അവര്‍ക്ക് മുന്‍പില്‍ ഇദ്ദേഹം ഒരു മാതൃകയാണ്.

ലളിത എന്ന യുവതിയുടെ ജീവതകഥയാണ് ഇവിടെ ചര്‍ച്ചയാകുന്നത്. ചെറിയ തര്‍ക്കത്തിന്റെ പേരില്‍ സ്വന്തം ജ്യേഷ്ഠനില്‍ നിന്നുമാണ് ലളിത ആസിഡ് ആക്രമണത്തിന് ഇരയായത്. എല്ലാ ദുരിതങ്ങളും അനുഭവിച്ച് ജീവിതത്തില്‍ പടപൊരുതി അവള്‍ മുന്‍പോട്ട് പോകുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കോള്‍ എത്തുന്നത്. അമ്മയോട് സംസാരിക്കണം എന്നായിരുന്നു ഫോണിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍ നമ്പര്‍ മാറിയതാണെന്ന് പറഞ്ഞു. പക്ഷേ അവളുടെ ശബ്ദം മറുതലയ്ക്കുള്ള വ്യക്തിയ്ക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് ആഗ്രഹം ഉണരുകയായിരുന്നു. ശേഷം ആ വിളി പ്രണയത്തിലേയ്ക്ക് വഴിമാറി.

പക്ഷേ അവള്‍ തുറന്ന് പറഞ്ഞു, എന്റെ മുഖം കണ്ടാല്‍ പേടിക്കും, പക്ഷേ ആ വാക്കുകളില്‍ അവന് ആകാംക്ഷ കൂടി ഒന്നു കാണാന്‍. കണ്ടപ്പാടെ ഉറപ്പിക്കുകയായിരുന്നു ഇതാണ് തന്റെ പെണ്ണ് എന്ന്. അപൂര്‍വ്വ പ്രണയകഥയും ജീവിതത്തിലെ ദുരന്ത നാളുകളും നിറഞ്ഞ ലളിതയുടെ ജീവിതം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഹ്യൂമന്‍സ് ഓഫോ ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഇവര്‍ കുറിച്ചിരിക്കുന്നത്.

അവളും ഞങ്ങളുടെ മകനുമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം. അവള്‍ എപ്പോഴും പ്രചോദനമാകുന്നൊരു പെണ്‍കുട്ടിയാണ്, സത്യസന്ധയാണ്, ദയാലുവാണ്, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരിയാണ്. കാരണം, ഞാനവളുടെ ഹൃദയം കണ്ടു. അതിലാണ് കാര്യം. അവള്‍ എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് യുവാവ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അപ്രതീക്ഷിതമായിട്ടാണ് ബാങ്കില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു ഫോണ്‍ വന്നത്. എന്റെ അമ്മയോട് സംസാരിക്കണം എന്നാണ് മറുതലയ്ക്കല്‍ നിന്നുള്ള ആവശ്യം. അമ്മ എന്റെയൊപ്പമില്ല, ഗ്രാമത്തിലാണ് താമസം, നിങ്ങള്‍ക്ക് നമ്പര്‍ തെറ്റി പോയതാകാമെന്ന് ആ ശബ്ദത്തിന്റെ ഉടമയെ അറിയിച്ചു. ക്ഷമിക്കണം സഹോദരാ എന്നുപറഞ്ഞ് അവര്‍ ഫോണ്‍വെച്ചു. തിരികെ വിളിച്ച് അവളാരാണെന്ന് അന്വേഷിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും എനിക്ക് അവളെ മറക്കാനായില്ല. വീണ്ടും വിളിച്ചു, കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. പതുക്കെ ഞങ്ങള്‍ എല്ലാദിവസവും സംസാരിച്ചു. ഒരു മാസത്തിന് ശേഷം അവളെന്നോട് പറഞ്ഞു, അധികം കാലം ഞാന്‍ ഫോണ്‍ ചെയ്യുമെന്ന് തോന്നുന്നില്ലെന്ന്. അവള്‍ ആ പറഞ്ഞത് എന്റെ മനസിനെ അലട്ടി, പിറ്റേദിവസം എന്താണ് കാരണമെന്ന് ചോദിച്ചു. അപ്പോഴാണ് അവള്‍ ആദ്യമായി അവളെക്കുറിച്ച് മനസ് തുറക്കുന്നത്. അവളുടെ മുഖം പകുതിയും പൊള്ളിപ്പോയതാണെന്ന് പറഞ്ഞു. അതിനെന്താണെന്നുള്ള ചോദ്യത്തിന്, നിങ്ങള്‍ എന്നെ കണ്ടാല്‍ ഭയക്കുമെന്ന് പറഞ്ഞു. ഞാനങ്ങനെ ഒരാള്‍ അല്ല എന്ന് പറഞ്ഞു.

അവളെ കാണണമെന്നുള്ള ആഗ്രഹം കൂടി വന്നു. ഒരു സുഹൃത്തിനൊപ്പം അവളുടെ ഗ്രാമത്തിലെത്തി. ആദ്യമായി ഞങ്ങള്‍ കണ്ടു. അവള്‍ മുഖത്തു നിന്നും ദുപ്പട്ടയെടുത്തപ്പോള്‍ ഒരു നിമിഷം ഞാന്‍ ഭയന്നു. ഞാന്‍ സിനിമയിലെ നായകനൊന്നുമല്ല, എനിക്ക് അഭിനയിക്കാനും അറിയില്ലായിരുന്നു. പക്ഷെ അവളുടെ നിഷ്‌കളങ്കമായ ചിരി എന്നെ ആകര്‍ഷിച്ചു. ആ നിമിഷം തീരുമാനം, ലളിത തന്നെയാണ് എന്റെ വധുവെന്ന്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവളും അവളുടെ അര്‍ധസഹോദരനും തമ്മില്‍ ചെറിയൊരു വാക്കുതര്‍ക്കമുണ്ടായി. അവന്‍ പറഞ്ഞു, ‘നീ ധിക്കാരിയാണ്. നിന്റെ മുഖത്ത് ഞാന്‍ ആസിഡ് ഒഴിക്കും’. എന്നയാള്‍ ഭീഷണിപ്പെടുത്തി. അവളത് തമാശയായിട്ടാണ് കണ്ടത്. എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം അവന്‍ തിരിച്ചു വന്നു. അവള്‍ പുറത്ത് പോകുന്ന സമയം അവളുടെ മുടി പിടിച്ചുവലിച്ചു. അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. അവളെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. ചികില്‍യ്ക്കായി അവള്‍ ആസിഡ് അക്രമണത്തെ അതിജീവിച്ചവരുടെ ഒപ്പമെത്തി. അവസാനം എന്നിലും.

എങ്ങനെ എന്റെ വധുവിനെ മറ്റുള്ളവരുടെ മുന്നില്‍ കാണിക്കും എന്ന് പലരും എന്നോട് ചോദിച്ചു. ഞാനവരോട് പറഞ്ഞു സ്‌നേഹം അങ്ങനെയാണ്. ഇത് മറ്റുള്ളവരുടെ കാര്യമല്ല. എന്റെയും അവളുടെയും മാത്രം കാര്യമാണ്. നിങ്ങള്‍ക്ക് വേണ്ടിയുള്ള ഒരാളെ എവിടെ വച്ചാണ് നിങ്ങള്‍ കണ്ടെത്തുക എന്നറിയില്ല. അതായിരിക്കും നമുക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം. അവളും ഞങ്ങളുടെ മകനുമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം. അവള്‍ എപ്പോഴും പ്രചോദനമാകുന്നൊരു പെണ്‍കുട്ടിയാണ്, സത്യസന്ധയാണ്, ദയാലുവാണ്, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരിയാണ്. കാരണം, ഞാനവളുടെ ഹൃദയം കണ്ടു. അതിലാണ് കാര്യം. അവള്‍ എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്

Exit mobile version