റിപ്പബ്ലിക് ദിന പ്രസംഗം വായിക്കാനാകാതെ മന്ത്രി! ഒടുവില്‍ കളക്ടര്‍ക്ക് കൈമാറി

പ്രസംഗം വായിക്കാനാകാതെ വന്നതോടെ മന്ത്രി വേദിയില്‍ ഉണ്ടായിരുന്ന കളക്ടറെ ബാക്കി വായിക്കുന്നതിന് വേണ്ടി ഏല്‍പ്പിക്കുകയും ചെയ്തു.

ഭോപ്പാല്‍: റിപ്പബ്ലിക് ദിന പ്രസംഗം വായിക്കാനാകാതെ കുഴങ്ങി ശിശുക്ഷേമ മന്ത്രി ഇമാര്‍തി ദേവി. മധ്യപ്രദേശ് ഗ്വാളിയാറിലെ സാഫ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയ്ക്കിടെയായിരുന്നു സംഭവം. പ്രസംഗം വായിക്കാനാകാതെ വന്നതോടെ മന്ത്രി വേദിയില്‍ ഉണ്ടായിരുന്ന കളക്ടറെ ബാക്കി വായിക്കുന്നതിന് വേണ്ടി ഏല്‍പ്പിക്കുകയും ചെയ്തു.

പ്രസംഗത്തിന്റെ ആദ്യഭാഗം തപ്പിത്തടഞ്ഞായിരുന്നു മന്ത്രി വയിച്ചൊപ്പിച്ചത്. ശേഷം വീണ്ടും വായിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കളക്ടര്‍ വായിക്കുമെന്ന് പറഞ്ഞ് പ്രസംഗം കൈമാറുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേ സമയം കഴിഞ്ഞ രണ്ട് ദിവസമായി തനിക്ക് സുഖമില്ലായിരുന്നുവെന്നും അതിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അതിനാലാണ് പ്രസംഗം വായിക്കാന്‍ സാധിക്കാത്തതെന്നും ഇമാര്‍തി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version