റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ആസൂത്രണം; രണ്ട് തീവ്രവാദികളെ വധിച്ചു, മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് രണ്ട് എകെ 47 തോക്കുകളും വെടിക്കോപ്പുകളും സുരക്ഷാ സേല കണ്ടെടുത്തു

ശ്രീനഗര്‍: ശ്രീനഗറിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.

കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് രണ്ട് എകെ 47 തോക്കുകളും വെടിക്കോപ്പുകളും സുരക്ഷാ സേല കണ്ടെടുത്തു. ഇതിനിടെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇതിനെതിരെ ഇന്ത്യന്‍ സേന തിരിച്ചടിച്ചു. പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തി. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Exit mobile version