പ്രധാനമന്ത്രിയോട് ഞാന്‍ വിയോജിക്കുന്നു! അദ്ദേഹത്തെ പദവിയില്‍ നിന്ന് താഴെയിറക്കാനും ശ്രമിക്കും; എന്നാല്‍ അദ്ദേഹത്തെ വെറുക്കുന്നില്ല; വീണ്ടും സ്‌നേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കി രാഹുല്‍

ഭൂവനേശ്വര്‍: രാഷ്ട്രീയ മര്യാദകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സമകാലീക രാഷ്ട്രീയത്തില്‍ വേറിട്ട് നില്‍ക്കുന്ന വ്യക്തിത്വമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഒരാളെ വ്യക്തപരമായി അധിക്ഷേപിക്കുന്നതിനോ വെറുപ്പിന്റെ രാഷ്ട്രീയം പറയാനോ രാഹുല്‍ ശ്രമിക്കാറില്ല. അങ്ങനെ സ്‌നേഹത്തിന്റെ രാഷ്ട്രീയം കൊണ്ട് വീണ്ടും ശ്രദ്ധ ആകര്‍ഷിച്ചിരിക്കയാണ് രാഹുല്‍. ഒഡീഷയിലെ ഭൂവനേശ്വറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു സ്‌നേഹത്തിന്റെ രാഷ്ട്രീയം രാഹുല്‍ വ്യക്തമാക്കിയത്.

‘നരേന്ദ്ര മോഡി എന്നോടും ഞാന്‍ അദ്ദേഹത്തിനോടും വിയോജിക്കുന്നു. അദ്ദേഹത്തിനെതിരെ പോരാടുകയും പ്രധാനമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കാനും ഞാന്‍ ശ്രമിക്കും. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ വെറുക്കുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം നല്‍കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

മോഡി കടന്നാക്രമിക്കുമ്പോളെല്ലാം തന്നെ ആലിംഗനം ചെയ്യുന്നതായാണ് അനുഭവപ്പെടുന്നത്. തന്നെ അപമാനിക്കുമ്പോളെല്ലാം ഞാന്‍ അദ്ദേഹത്തെ നോക്കും, അപ്പോള്‍ തനിക്ക് മോഡിയെ ആശ്ലേഷിക്കാനാണ് തോന്നാറെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അദ്ദേഹം യോജിപ്പിലല്ല. എന്നാല്‍ തങ്ങള്‍ക്ക് അദ്ദേഹത്തോടു ദേഷ്യമില്ല. കോണ്‍ഗ്രസ് അങ്ങനെയാണ്, തങ്ങള്‍ ആളുകളെ വെറുക്കാറില്ലെന്നും ‘ദ ഒഡീഷ ഡയലോഗ്’ എന്ന പരുപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Exit mobile version