ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടികളുടെ കാലം; പ്രിയങ്കയെ ഇറക്കിയതിനു പിന്നാലെ വരുണിനെ  ബിജെപിയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുന്നൊരുക്കം

പ്രിയങ്കയ്ക്ക് പിന്നാലെ വരുണ്‍ ഗാന്ധിയെ ബിജെപിയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുന്നൊരുക്കം ആണ് ബിജെപിയ്ക്ക് നേരിടേണ്ടി വരുന്ന് അടുത്ത് വെല്ലുവിളി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏത് വിധത്തിലും ബിജെപിയെ കീഴ്്‌പ്പെടുത്താനുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് അണിയറയില്‍ ഒരുങ്ങുന്നത്. ഉത്തര്‍പ്രദേശില്‍ എതിരാളികളെ ഞെട്ടിച്ചു പ്രിയങ്ക ഗാന്ധിയുടെ കോഗ്രസിലേക്കുള്ള രംഗപ്രവേശമാണ് ബിജെപിയ്ക്ക് നേരിടേണ്ടി വന്ന ആദ്യ ക്ഷതം. എന്നാല്‍ പ്രിയങ്കയ്ക്ക് പിന്നാലെ വരുണ്‍ ഗാന്ധിയെ ബിജെപിയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുന്നൊരുക്കം ആണ് ബിജെപിയ്ക്ക് നേരിടേണ്ടി വരുന്ന് അടുത്ത് വെല്ലുവിളി.

പ്രിയങ്കയ്ക്കു പിന്നാലെ യുപിയിലെ ‘രണ്ടാം തുറുപ്പുചീട്ട്’ എന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ വരുണിനെ വിശേഷിപ്പിക്കുന്നത്. സുല്‍ത്താന്‍പുരില്‍ നിന്നുള്ള ബിജെപി എംപിയായ വരുണ്‍ പാര്‍ട്ടിക്കുള്ളില്‍ തഴയപ്പെട്ടതില്‍ അസ്വസ്ഥനാണ്. വരുണ്‍ ഇക്കുറി സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് അവിടെ സൗഹൃദ മല്‍സരത്തിന് തയാറായേക്കും എന്നാണ് സൂചന.

എന്നാല്‍ അമ്മ മേനക ഗാന്ധി ബിജെപിയില്‍ തുടരുന്നതാണു കോണ്‍ഗ്രസിലേക്കു നയിക്കാന്‍ വരുണിനുള്ള ഏക തടസ്സം. മേനകയ്ക്കു യുപില്‍ വീണ്ടും മത്സരിക്കാന്‍ ബിജെപി അവസരം നിഷേധിച്ചാല്‍ വരുണുമായുള്ള ചര്‍ച്ചകള്‍ക്കു കോണ്‍ഗ്രസ് വേഗം കൂട്ടും. യുപിയില്‍ പ്രിയങ്ക സജീവമാകുന്നതോടെ വരുണുമായുള്ള കോണ്‍ഗ്രസിന്റെ ആശയവിനിമയം എളുപ്പമാകും.

 

Exit mobile version