പുതിയ കാല്‍വെയ്പ്പുമായി അമൂല്‍; വിപണിയില്‍ ഇനി മുതല്‍ അമൂലിന്റെ ഒട്ടകപ്പാലും

ഗുജറാത്തിലെ ഗാന്ധിനഗര്‍, അഹമ്മദാബാദ്, കച്ച് തുടങ്ങിയ വിപണികളിലായിരിക്കും അമൂലിന്റെ ഒട്ടകപ്പാല്‍ വില്‍പ്പനയ്‌ക്കെത്തുക

ന്യൂഡല്‍ഹി: രാജ്യത്തെ ക്ഷീരോല്‍പ്പാദന രംഗത്തെ പ്രമുഖ ബ്രാന്‍ഡായ അമൂല്‍ ഒട്ടകപ്പാല്‍ വിപണിയിലിറക്കുന്നു. പരീക്ഷണാര്‍ത്ഥത്തിലാണ് അമൂല്‍ ഒട്ടകപ്പാല്‍ വിപണിയിലെത്തിക്കുന്നത്.

ഗുജറാത്തിലെ ഗാന്ധിനഗര്‍, അഹമ്മദാബാദ്, കച്ച് തുടങ്ങിയ വിപണികളിലായിരിക്കും അമൂലിന്റെ ഒട്ടകപ്പാല്‍ വില്‍പ്പനയ്‌ക്കെത്തുക. അരലിറ്റര്‍ പായ്ക്കറ്റിന് അമ്പത് രൂപയാണ് വില. കച്ച് മേഖലയില്‍ നിന്നുളള ഒട്ടക കര്‍ഷകരില്‍ നിന്നാണ് അമൂല്‍ പാല്‍ ശേഖരിക്കുക. അമൂല്‍ ക്യാമല്‍ മില്‍ക്ക് എന്നാണ് ഉല്‍പ്പന്നത്തിന്റെ പേര്.

Exit mobile version