ഹാക്കറുടെ വെളിപ്പെടുത്തല്‍ തീര്‍ത്തും തെറ്റ്, എന്തിനാണ് ഇങ്ങനെയൊരു പ്രസ്താവന അറിയില്ല; വിമര്‍ശിച്ച് കവിത ലങ്കേഷ്

ന്യൂഡല്‍ഹി: കഴിഞ്ഞദവസം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടന്നെന്ന ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പുറമെ അട്ടിമറിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനിരിക്കെയാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്നും യുഎസ് ഹാക്കര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഹാക്കറുടെ വെളിപ്പെടുത്തല്‍ തീര്‍ത്തും തെറ്റാണെന്നും, എന്തിനാണ് ഇങ്ങനെയൊരു പ്രസ്താവനയെന്നറിയില്ലെന്നും ഗൗരിയുടെ സഹോദരി കവിത ലങ്കേഷ് പറഞ്ഞു. 2017 സെപ്റ്റംബര്‍ 5നാണ് രാജരാജേശ്വരി നഗറിലെ വീടിനു മുന്നില്‍ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. അമേരിക്കന്‍ ഹാക്കര്‍ സയിദ് ഷൂജയാണ് 2014ല്‍ ബിജെപി അധികാരത്തിലെത്തിയതു വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയാണെന്നാരോപിച്ചത്. താന്‍ ഗൗരി ലങ്കേഷിനെ സന്ദര്‍ശിച്ചിരുന്നുവെന്നും ക്രമക്കേട് സംബന്ധിച്ച് അവരുടെ വാരികയില്‍ ലേഖനം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും ഷൂജ പറഞ്ഞിരുന്നു. ഹാക്കറുടെ ഈ പ്രസ്താവനയ്‌ക്കെതിരെയാണ് കവിത രംഗത്തെത്തിയത്.

വോട്ടിങ്ങ് മെഷീനിലെ അട്ടിമറി വെളിപ്പെടുത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് ബിജെപി തര്‍ക്കം രൂക്ഷമായിരുന്നു. എന്നാല്‍ ഹാക്കറുടേത് വ്യാജ പ്രചരണമാണെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു….

Exit mobile version