നേതാജി സുഭാഷ് ചന്ദ്രബോസിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയ നേതാവായി കാണുന്നില്ല; വിമര്‍ശനവുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയ നേതാവായി പോലും കാണുന്നില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കാത്തതെന്നും മമതാ പറഞ്ഞു.

ഡല്‍ഹി റെഡ് ഫോര്‍ട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ 122-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചതിന് പിന്നാലെയാണ് മമതാ ബാനര്‍ജിയുടെ ആക്രമണം.

സ്വാതന്ത്രത്തിനായുള്ള പോരാട്ടത്തില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആള്‍ക്കാരെ ഒന്നിപ്പിച്ച യഥാര്‍ത്ഥ നേതാവാണ് നേതാജി. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആള്‍ക്കാരെ ഒന്നിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍. മഹാത്മാ ഗാന്ധിയും അബ്ദുള്‍ കലാം ആസാദും ബാബാസാഹേബ് അംബ്ദേക്കറും ഇതേ കാരണത്താലാണ് വലിയ ദേശീയ നേതാക്കളായതെന്നും മമതാ കൂട്ടിച്ചേര്‍ത്തു.

Exit mobile version