റിപ്പബ്ലിക്ക് പരേഡില്‍ കേരളത്തിന്റെ സ്ഥാനം കാണികള്‍ക്കിടയില്‍…

ന്യൂഡല്‍ഹി: എഴുപതാമത് റിപ്പബ്ലിക്ക് പരേഡില്‍ കേരളത്തിന്റെ സ്ഥാനം കാണഇക്കിടയിലായി ഒതുങ്ങും. വൈക്കം സത്യാഗ്രഹം മുതലായ നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചതാണ് കാരണം. എന്നാല്‍ ആദ്യ പട്ടികയില്‍ കേരളം ഇടം നേടിയിരുന്നു പക്ഷെ അവസാന ഘട്ട തെരെഞ്ഞടുപ്പില്‍ കേരളത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

റിപ്പബ്ലിക്ക് ദിന പരേഡില്‍ അവതരിപ്പിക്കേണ്ട നിശ്ചല ദൃശ്യങ്ങളുടെ അവസാന മിനുക്ക് പണിയിലാണ് മറ്റു സംസ്ഥാനങ്ങളെല്ലാം. പതിനാറ് സംസ്ഥാനങ്ങളാണ് ഇത്തവണ റിപ്പബ്ലിക്ക് പരേഡില്‍ പങ്കെടുക്കുന്നത്.

Exit mobile version