ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ശിവസേനയെ വരുതിയിലാക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി; മഹാരാഷ്ട്രയില്‍ 100 കോടി ചിലവില്‍ ബാല്‍ താക്കറെയ്ക്ക് സ്മാരകം നിര്‍മ്മിക്കും

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയെ വരുതിയിലാക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി രംഗത്ത്. 100 കോടി ചിലവില്‍ ശിവസേനാ നേതാവായിരുന്ന ബാല്‍ താക്കറെയ്ക്ക് മഹാരാഷ്ട്രയില്‍ സ്മാരകം നിര്‍മിക്കാനുള്ള നീക്കത്തിലാണ് ബിജെപിയും സംസ്ഥാന സര്‍ക്കാരും.

മന്ത്രി സുധീര്‍ മുഗന്‍ത്വിവറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന തരത്തിലാകും സ്മാരകം നിര്‍മ്മിക്കുകയെന്നും ഇതിനായി 100 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മുബൈ മെട്രോപോളിറ്റന്‍ റീജിയണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാകും ഇതിനുള്ള ഫണ്ട് അനുവദിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അയോധ്യ രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് ശിവസേന ബിജെപിയുമായി ഇടഞ്ഞാണ് നില്‍ക്കുന്നത്. ബിജെപിക്കും മോഡിക്കും എതിരെ ശക്തമായ ഭാഷയിലാണ് ശിവസേന വിമര്‍ശനം ഉയര്‍ത്തുന്നത്. മഹാരാഷ്ട്രയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേരില്ലെന്നും നേരത്തെ ശിവസേന അറിയിച്ചിരുന്നു.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ശിവസേനയെ വരുതിയിലാക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി രംഗത്ത് വരുന്നത്.

Exit mobile version