പ്രതിപക്ഷ സഖ്യത്തില്‍ പങ്കെടുത്തത് ഒമ്പത് പ്രധാനമന്ത്രി സ്ഥാനമോഹികള്‍; പരിഹസിച്ച് അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ റാലിയെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ 23 പാര്‍ട്ടികളും ഒമ്പത് പ്രധാനമന്ത്രി സ്ഥാനമോഹികളുമാണ് പങ്കെടുത്തതെന്ന് അമിത് ഷാ. എന്‍ഡിഎയ്ക്ക് ഒരു നേതാവേയുള്ളു. എല്ലാവരും പ്രധാനമന്ത്രി മോഡിക്ക് പിന്നില്‍ അണിനിരക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മാല്‍ഡയില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ പരിഹാസം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രമുഖ നേതാക്കളായിരുന്നു മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തത്. മമതയുടെ റാലിക്ക് തൊട്ടുപിന്നാലെയാണ് ബിജെപിയും റാലി നടത്തിയത്. ഇതില്‍ സംസാരക്കവേയാണ് അമിത് ഷായുടെ പരിഹാസം.

Exit mobile version