മോഡിയുടെ കൊല്‍ക്കത്തയിലെ മെഗാ റാലി ബിജെപി റദ്ദാക്കി

പശ്ചിമ ബംഗാളിലെ വിവിധ ഇടങ്ങളിലായി ഉടന്‍ നടക്കുന്ന മൂന്നിലധികം റാലികളില്‍ പങ്കെടുക്കുന്നതിനാലാണ് മെഗാ റാലി റദ്ദാക്കിയതെന്നാണ് വിശദീകരണം.

കൊല്‍ക്കത്ത: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോഡി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ അടുത്ത മാസം നടത്താനിരുന്ന മെഗാ റാലി ബിജെപി റദ്ദാക്കി.

പശ്ചിമ ബംഗാളിലെ വിവിധ ഇടങ്ങളിലായി ഉടന്‍ നടക്കുന്ന മൂന്നിലധികം റാലികളില്‍ പങ്കെടുക്കുന്നതിനാലാണ് മെഗാ റാലി റദ്ദാക്കിയതെന്നാണ് വിശദീകരണം.

ഫെബ്രുവരി എട്ടിനായിരുന്നു റാലി നടത്താനിരുന്നത്. അതേസമയം, ഇതേ ദിവസം അസന്‍സോളില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ മോഡി പങ്കെടുക്കും. എന്നാല്‍, ബി ജെ പി നടത്താന്‍ ലക്ഷ്യമിട്ടിരുന്ന രഥയാത്രയ്ക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും അനുമതി നിഷേധിച്ചിരിക്കുകയാണ്.

Exit mobile version