സൈന്യത്തിന്റെ പെല്ലെറ്റ് ആക്രമണം; കാശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

ഷോപിയാനിലെ ഷിര്‍മലില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയിലാണ് പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന പെല്ലറ്റ് പ്രയോഗിച്ചത്.

ശ്രീനഗര്‍: ഷോപിയാനില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ നാല് ഫോട്ടോജേര്‍ണലിസ്റ്റുകള്‍ക്ക് പരുക്കേറ്റു. ഷോപിയാനിലെ ഷിര്‍മലില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയിലാണ് പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന പെല്ലറ്റ് പ്രയോഗിച്ചത്.

ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോഗ്രാഫര്‍ വസീം അന്ദ്രാബി, റൈസിങ് കാശ്മീരിന്റെ നിസാറുല്‍ ഹഖ്, കാശ്മീര്‍ എസ്സന്‍സ് മാധ്യമപ്രവര്‍ത്തകര്‍ ജുനൈദ് ഗുല്‍സാര്‍, എഎന്‍എന്‍ മാധ്യമപ്രവര്‍ത്തകന്‍ മിര്‍ ബുര്‍ഹാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version