മായാവതിയെ അപമാനിച്ച് സംസാരിച്ചു; ബിജെപി എംഎല്‍എ സാധനാ സിങിന് ദേശീയ വനിത കമ്മീഷന്റെ നോട്ടീസ്

മായാവതി സ്ത്രീയുമല്ല പുരുഷനുമല്ല എന്നും അവരെ കണ്ടാല്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ലെന്നും ഇത്തരക്കാര്‍ ആകെ സ്ത്രീകള്‍ക്ക് മാനക്കേടാണെന്നുമാണ് സാധന സിംങ് പറഞ്ഞത്

ന്യൂഡല്‍ഹി: ബിഎസ്പി അധ്യക്ഷ മായാവതിയെ അപമാനിച്ച് സംസാരിച്ചതിന് ബിജെപി എംഎല്‍എ സാധനാ സിങിന് ദേശീയ വനിത കമ്മീഷന്‍ നോട്ടീസ് അയച്ചു.

ഉത്തര്‍പ്രദേശില്‍ നടന്ന സമ്മേളനത്തിലാണ് ബിജെപി എംഎല്‍എ സാധനാ സിങ് ബിഎസ്പി അധ്യക്ഷ മായാവതിയെ അപമാനിച്ച് സംസാരിച്ചത്. മായാവതി സ്ത്രീയുമല്ല പുരുഷനുമല്ല എന്നും അവരെ കണ്ടാല്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ലെന്നും ഇത്തരക്കാര്‍ ആകെ സ്ത്രീകള്‍ക്ക് മാനക്കേടാണെന്നുമാണ് സാധന സിംങ് പറഞ്ഞത്.

അതേ സമയം ബിജെപി എംഎല്‍എയുടെ അധിക്ഷേപത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപമാണ് ഇതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഒരു ബിജെപി നേതാവ് ഇങ്ങനെ പറഞ്ഞതില്‍ യാതൊരു അദ്ഭുതവും ഇല്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

Exit mobile version