കണ്‍മുന്നില്‍ വെച്ച് അമ്മയുടെ കൈപ്പത്തി ചിതറിപ്പോയി, തലയില്‍ തോക്കുചേര്‍ത്തു നിന്ന ഭീകരരെ വാക്കുകൊണ്ട് മുട്ടുകുത്തിച്ചു..! റിപ്പബ്ലിക് ദിനത്തില്‍ ധീരതയ്ക്കുള്ള പുരസ്‌കാരം ഈ ഒമ്പത് വയസ്സുകാരിക്ക്

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശില്‍ നിന്ന് ജമ്മുവിലെത്തിയ സൈനികന്റെ മകളാണ് ഹിമപ്രിയ. റിപ്പബ്ലിക് ദിനത്തില്‍ ധീരതയ്ക്കുള്ള കുട്ടികളുടെ പുരസ്‌കാരം നല്‍കി രാഷ്ട്രം അവളെ ആദരിക്കും… അതെ വളരുന്ന തലമുറയുടെ ഝാന്‍സി റാണി.

തന്റെ കണ്‍മുന്നില്‍വെച്ച് അമ്മയുടെ കൈപ്പത്തി ചിതറിപ്പോയി, തലയില്‍ തോക്കുചേര്‍ത്തു നിന്ന ഭീകരരെ വാക്കുകൊണ്ട് നേരിട്ടു.. ഒമ്പതുകാരി ഹിമയുടെ പേര് രാജ്യത്തിന്റെ പലയിടങ്ങളിലും ചര്‍ച്ചാവിഷയമാണ്. ഉധംപുര്‍ കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഇവള്‍. ഇവര്‍ താമസിച്ചിരുന്ന സുന്‍ജ്വാന്‍ ഇന്‍ഫന്ററി ക്യാംപിലേക്ക് കഴിഞ്ഞ ഫെബ്രുവരി 10ന് ഇരുട്ടിന്റെ മറപറ്റി ജയ്‌ഷെ ഭീകരര്‍ ഇരച്ചുകയറി. ഇരുട്ടില്‍ എവിടെയോ അച്ഛന്‍ നാടിനു വേണ്ടി പൊരുതുമ്പോള്‍ വീട്ടില്‍ അമ്മ പത്മാവതിയും മക്കളായ ഹിമയും റിഷതയും ആവന്തികയും മാത്രം.

വീട്ടിലേക്ക് ഒരു ലൈസന്‍സുമില്ലാതെ ഓടിക്കയറി ഭീകരര്‍.. അവര്‍ എറിഞ്ഞ ഗ്രനേഡ് പത്മാവതിയുടെ കൈപ്പത്തി തകര്‍ത്തു. എന്നാല്‍ മരണം മുന്നില്‍ കണ്ടിട്ടും ആ കുഞ്ഞുമനസ് തളര്‍ന്നില്ല, വേദനകൊണ്ട് പുളയുന്ന അമ്മയിടെ കണ്ണുനീര്‍ മാതച്രമായിരുന്നു ആ കുരുന്നിന്റെ ഉള്ളില്‍.. ഒട്ടും മടിച്ചില്ല വാതില്‍ തുറന്നു. അവളെ ഭീകരര്‍ തോക്കുചൂണ്ടി ബന്ദിയാക്കി. 4 മണിക്കൂറോളം അവള്‍ അവരോടു സംസാരിച്ചുകൊണ്ടേയിരുന്നു

അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ അനുവദിക്കണമെന്ന അവളുടെ അപേക്ഷ അവര്‍ സ്വീകരിച്ചു. ഭീകരരുടെ കണ്ണില്‍ നിന്നു മറഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം വിവരം അവള്‍ പട്ടാളക്കാരെ ധരിപ്പിച്ചു. അങ്ങനെ അക്രമികള്‍ പിടിയിലായി.

സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ മാത്രമല്ല, മരണസംഖ്യ കുറയ്ക്കാനും ഹിമയുടെ ഇടപെടല്‍ കാരണമായെന്നു സൈന്യം പറയുന്നു. അതുകൂടി മുന്‍നിര്‍ത്തിയാണ് ധീരതാ പുരസ്‌കാരം നല്‍കുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറിന്റെ സംഘാടകര്‍ പറഞ്ഞു..

Exit mobile version