ധാര്‍മികത ഇല്ലാത്ത ഒരുകൂട്ടം ആളുകളുടെ പാര്‍ട്ടിയാണ് ബിജെപി, രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണം; ഹരീഷ് റാവത്ത്

അതേ സമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിന് ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു

ഋഷികേഷ്: രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഹരീഷ് റാവത്ത്. അതേ സമയം ബിജെപി ധാര്‍മ്മികതയില്ലാത്ത പാര്‍ട്ടിയാണെന്നും റാവത്ത് കുറ്റപ്പെടുത്തി.

‘ധാര്‍മ്മികതയില്ലാത്ത ഒരുകൂട്ടം ആളുകളുടെ പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ കോണ്‍ഗ്രസ് ധാര്‍മികതയിലും ഭരണഘടനയിലും വിശ്വസിക്കുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ മാത്രമെ അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയുള്ളു’ ഹരീഷ് റാവത്ത് പറഞ്ഞു.

മാധ്യമങ്ങളോട് ഋഷികേഷില്‍ വെച്ചാണ് ഹരീഷ് റാവത്ത് രാമക്ഷേത്രത്തെക്കുറിച്ച് സംസാരിച്ചത്. അതേ സമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിന് ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കര്‍ണാടകയില്‍ ബിജെപി പണവും മസില്‍ പവറും ഉപയോഗിച്ച് കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Exit mobile version