‘മതത്തിന്റെ കാര്യം ഇവിടെ കടന്നുവരേണ്ട ആവശ്യമില്ലല്ലോ, ശില്‍പികള്‍ക്ക് മതമില്ല’..! 98 അടി ഉയരം വരുന്ന ദുര്‍ഗ്ഗപ്രതിമ നിര്‍മ്മിച്ച് ലോക റെക്കോര്‍ഡ് നേടി ‘മുസ്ലിം ശില്‍പ്പി’

ഗുവാഹത്തി: ലോകത്തിലെ ഏറ്റവും വലിയ ദുര്‍ഗ്ഗാദേവിയുടെ പ്രതിമ സ്ഥാപിച്ച് ലോക റെക്കോര്‍ഡ് ഇനി ഒരു മുസ്ലിം ശില്‍പ്പിക്ക് സ്വന്തം. 98 അടി ഉയരം വരുന്ന ദുര്‍ഗ്ഗപ്രതിമ നിര്‍മ്മിച്ചാണ് അദ്ദേഹം റെക്കോര്‍ഡിന് അര്‍ഹനായത്. ആസ്സാമിലെ കാഹിലിപാറ സ്വദേശിയായ നൂറുദ്ദിന്‍ അഹമ്മദാണ് പ്രതിമയുടെ സൃഷ്ടാവ്.

സെപ്തംബര്‍ 27 ന് ദുര്‍ഗ്ഗാപൂജയ്ക്ക് വേണ്ടിയാണ് അദ്ദേഹം പ്രതിമ നിര്‍മ്മിച്ചത്. നാല്‍പ്പതോളം പേര്‍ 40 ദിവസം കൊണ്ടാണ് ഈ പ്രതിമ പൂര്‍ത്തികരിച്ചത്. പൂര്‍ണ്ണമായും മുളയിലാണ് പ്രതിമയുടെ നിര്‍മ്മാണം. കഴിഞ്ഞ ദിവസമാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് അദ്ദേഹത്തിന് ഈ അംഗീകാരം നല്‍കിയിത്.

‘ധാരാളം പേര്‍ എന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു. ചിലര്‍ എന്റെ മതപരമായ കാര്യങ്ങള്‍ ജോലിയെ ബാധിച്ചോ എന്ന് അന്വോഷിക്കും. പക്ഷെ മതത്തിന്റെ കാര്യം ഇവിടെ കടന്നുവരേണ്ട ആവശ്യമില്ലല്ലോ, ശില്‍പികള്‍ക്ക് മതമില്ല’-അദ്ദേഹം പറഞ്ഞു.

Exit mobile version