ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; വാഹന ഗതാഗതം തടസപ്പെട്ടു

റോഡു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരോട് കനത്ത ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് മൂലം ഗതാഗതസംവിധാനം ഭാഗികമായി തടസപ്പെട്ടു. ഇനിയുള്ള ദിവസങ്ങളിലും മൂടല്‍ മഞ്ഞ് കൂടാന്‍ സാധ്യതയുണ്ടെന്നാണ് പോതുവിലയിരുത്തല്‍. ഇന്ന് ന്യൂഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 22ഡിഗ്രി സെല്‍ഷ്യസും ആണ്.

ഡല്‍ഹിയില്‍ മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ട്രയിനുകളും വൈകിയോടുന്നുണ്ട്. കൂടാതെ വിമാനത്താവളത്തില്‍ നിന്നും 5.30 മുതല്‍ 7.30 വരെയുള്ള വിമാന സര്‍വീസുകളും തടസപെട്ടു. അതോടൊപ്പം റോഡു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരോട് കനത്ത ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Exit mobile version