ബംഗളൂരുവിൽ കെട്ടിടത്തിൽ തീപ്പിടുത്തം, ഒരു കുടുംബത്തിലെ 4 പേർ ഉൾപ്പെടെ 5 മരണം

ബംഗളൂരു: ബംഗളൂരുവിലുണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. പുലർച്ചെ മൂന്നരയോടെ നഗരത്പേട്ടയിലെ കെട്ടിടത്തിൽ ആണ് തീപിടുത്തം ഉണ്ടായത്.

രാജസ്ഥാൻ സ്വദേശി മദൻകുമാ‍‍ർ, ഭാര്യ സംഗീത, മക്കളായ മിതേഷ്, സിന്റു എന്നിവരും കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസിച്ചിരുന്ന സുരേഷ് (36) എന്നയാളുമാണ് മരിച്ചത്.

കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ചവിട്ടിയും കാർപ്പറ്റും നിർമിക്കുന്ന കടയായിരുന്നു പ്രവർത്തിച്ചിരുന്നത്. മുകളിലത്തെ നിലയിൽ താമസിച്ചിരുന്നവരാണ് ദുരന്തത്തിൽ മരിച്ചത്.

ഇന്നലെ ബെംഗളൂരുവിലെ വിത്സൻ ഗാർഡനിലും തീപിടിത്തമുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നു.

Exit mobile version