അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ലഖ്‌നൗ:അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. യുപി ബന്ദാ ജില്ലയിലെ സാധിമന്ദന്‍പുത്തില്‍ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥിയായ അര്‍ബാജിനെ അധ്യാപകന്‍ ജയ്‌രാജ് അടിച്ചത്.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന അര്‍ബാജ് വെള്ളിയാഴ്ചയോടെ മരണത്തിനു കീഴടങ്ങി. വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version