പ്രണയ വിവാഹത്തെ ഗോത്രം എതിര്‍ത്തു; ഒരു സാരിയില്‍ ഒറ്റ കുരുക്കില്‍ പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ തൂങ്ങി മരിച്ചു!

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.

ജംഷഡ്പൂര്‍: പ്രണയ വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ തൂങ്ങി മരിച്ചു. പതിനേഴ് വയസ് മാത്രം പ്രായമായ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജീവനൊടുക്കിയത്. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. ഇരുവരും ഒന്നരവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഒരേ ഗോത്രമായതിനാല്‍ വിവാഹം നടത്തി തരില്ലെന്ന് ബന്ധുക്കളും കുടുംബങ്ങളും അറിയിക്കുകയായിരുന്നു.

ഇതോടെയാണ് ഇരുവരും ജീവനൊടുക്കിയത്. പ്രായപൂര്‍ത്തിയാകാത്തവരാണ് ഇരുവരും. കഴിഞ്ഞ ഒന്നര വര്‍ഷമായി അവര്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ ഗോത്രത്തില്‍പ്പെട്ടവരായതിനാല്‍ ഇവരുടെ കുടുംബങ്ങള്‍ വിവാഹത്തെ എതിര്‍ത്തു, പോലീസ് പറയുന്നു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു. ഗ്രാമത്തിലെ ആല്‍മരത്തില്‍ ഒരു സാരിയില്‍ ഒറ്റ കുരുക്കിലാണ് ഇരുവരും തൂങ്ങി മരിച്ചത്. ഇരുവരും ശനിയാഴ്ച രാത്രിതന്നെ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പോലീസ് പറയുന്നത്.

Exit mobile version