ബുലന്ദ്ഷഹറില്‍ ആള്‍കൂട്ട ആക്രമണത്തിലെ മുഖ്യപ്രതിയ്ക്ക് വന്‍ ‘ആരാധകര്‍’; പ്രതിയുടെ ചിത്രം വെച്ച് ആഘോഷരാവുകള്‍ക്ക് ആശംസകള്‍ അറിയിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍, സ്ഥാപിച്ചത് ബജ്റംഗ്ദളും വിഎച്ച്പിയും

മകര സംക്രാന്തി, റിപ്പബ്ലിക് എന്നീ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചാണ് ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്.

ലഖ്‌നൗ: കൊള്ളക്കാരനും അക്രമികള്‍ക്കും ഇടംനല്‍കുകയും ആരാധിക്കുകയും ചെയ്യുകയാണ് ബജ്‌റംഗ്ദളും വിഎച്ച്പിയും. അതിന് ഉത്തമ തെളിവാവുകയാണ് ഉത്തര്‍പ്രദേശിലെ വഴികളിലുടനീളം സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വര്‍ഷം ആള്‍കൂട്ട ആക്രമണം നടന്നത്. അതിനിടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ മുഖ്യപ്രതി യോഗേഷ് രാജിന്റെ ചിത്രം വെച്ച് ജനങ്ങള്‍ക്ക് ആഘോഷരാവുകള്‍ക്കുള്ള ആശംസകള്‍ അറിയിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.

മകര സംക്രാന്തി, റിപ്പബ്ലിക് എന്നീ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചാണ് ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ‘മകര സംക്രാന്തിക്കും വരാന്‍ പോകുന്ന റിപ്പബ്ലിക് ദിനത്തിലും യോഗേഷ് രാജ് ജനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു’ എന്നാണ് ഫ്‌ളക്‌സില്‍ അച്ചടിച്ചിരിക്കുന്നത്. ബജ്റംഗ്ദളിനെ കൂടാതെ വിശ്വ ഹിന്ദു പരിഷത്തും (വിഎച്ച്പി) ഫ്‌ളക്‌സുകള്‍ പതിച്ചിട്ടുണ്ട്. അതേസമയം തങ്ങളുടെ നേതാവ് യോഗേഷ് രാജ് നിരപരാധിയാണെന്നുമാണ് ബജ്‌റംഗ്ദളിന്റെ വാദം.

ആരോപണങ്ങള്‍ വൈകാതെ തെളിയുമെന്നും നേതാക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ സൈന സ്റ്റേഷന്‍ പോലീസ് ഓഫീസറായ സുബോധ് കുമാര്‍ സിംഗ് അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു.

Exit mobile version