മോഡി സന്ദര്‍ശനത്തിന് എത്തുന്ന ഒഡീഷയില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ ആയിരക്കണക്കിന് വൃക്ഷതൈകള്‍ നശിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവ്

ജനുവരി 15നാണ് ഇവിടെ പ്രധാനമന്ത്രി എത്തുക. അതിന് മുന്നോടിയായാണ് വൃക്ഷതൈകള്‍ വെട്ടി നശിപ്പിച്ചത്.

ഭുവനേശ്വര്‍: ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനത്തിനെത്തുന്ന ബലാന്‍ഗിര്‍ ജില്ലയില്‍ ഹെലിപാഡിന് സ്ഥലമൊരുക്കുന്നതിനായി ആയിരക്കണക്കിന് വൃക്ഷതൈകള്‍ വെട്ടിനശിപ്പിച്ചു. ജനുവരി 15നാണ് ഇവിടെ പ്രധാനമന്ത്രി എത്തുക. അതിന് മുന്നോടിയായാണ് വൃക്ഷതൈകള്‍ വെട്ടി നശിപ്പിച്ചത്.

എന്നാല്‍ അനുമതി കൂടാതെയാണ് മരങ്ങള്‍ വെട്ടി നശിപ്പിച്ചതെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും ബലാന്‍ഗീര്‍ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ സമീര്‍ സത്പതി പറഞ്ഞു. എത്ര മരങ്ങള്‍ വെട്ടി നശിപ്പിച്ചുവെന്ന് കണക്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുമെന്നും വനംവകുപ്പ് പറഞ്ഞു.

റെയില്‍വേയുടെ കീഴിലുള്ള സ്ഥലമായതിനാല്‍ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അറിയിച്ചു.

ബലാന്‍ഗിറില്‍ ബിയര്‍ബോട്ട്ല്‍ പ്ലാന്റിന് വേണ്ടി മരങ്ങള്‍ വെട്ടി നശിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് വീണ്ടും പരിസ്ഥിതി നാശമുണ്ടായിരിക്കുന്നത്.

Exit mobile version