ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം അടക്കമുള്ള ജില്ലകളിൽ റെഡ് അലേർട്ടായിരുന്നു നൽകിയിരുന്നത്. വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ കയറി നിന്നിരുന്നവർക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും
-
By Surya
Related Content
ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു
By Surya October 7, 2025
എറണാകുളത്ത് ഇടിമിന്നലേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
By Surya March 12, 2025
കനത്ത മഴയും കാറ്റും; കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു
By Surya April 3, 2024