മുന്നാക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാരുടെ സാമ്പത്തിക സംവരണം, അംബേദ്കറിന്റെ സ്വപ്‌നം സഫലമാകുന്നു; കര്‍ഷകര്‍ക്ക് കൃഷി ചെലവിന്റെ ഒന്നര മടങ്ങു താങ്ങുവില ഉറപ്പാക്കും, മോഡി

ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിലൂടെ അംബേദ്കറിന്റെ സ്വപ്നമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കി. ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം തന്നെ മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉയര്‍ച്ചയാണെന്നും സംവരണ അവകാശം അട്ടിമറിക്കാതെയാണ് സംവരണം നടപ്പിലാക്കിയിരിക്കുന്നതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ വിശ്വാസവുമാണ് ബിജെപി സര്‍ക്കാരിന്റെ ശക്തി, രാജ്യത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. നാലുവര്‍ഷം കൊണ്ട് സകല മേഖലകളിലും രാജ്യത്തെ മുന്നിലെത്തിക്കാനായി. ചിലര്‍ കര്‍ഷകരെ രാഷ്ട്രീയ നേട്ടത്തിന് ആയുധം ആക്കുകയാണ്. കര്‍ഷകര്‍ക്ക് കൃഷി ചെലവിന്റെ ഒന്നര മടങ്ങു താങ്ങുവില ഉറപ്പാക്കുമെന്നും പ്രസംഗത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വികസന പദ്ധതികള്‍ക്ക് താന്‍ തന്റെ പേര് നല്‍കിയില്ല. തനിക്ക് തന്നേക്കാള്‍ വലുതാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version