എസ്പി-ബിഎസ്പി സഖ്യം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും ഉറക്കം കെടുത്തും; മായാവതി

ലക്നൗവില്‍ എസ്പി- ബിഎസ്പി സഖ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മായാവതിജിയെ അനാദരിക്കുന്നത് എന്നെ അനാദരിക്കുന്നതിനു തുല്യമായിരിക്കും അഖിലേഷ് വ്യക്തമാക്കി

ലക്നൗ: യുപിയില്‍ ബിജെപി യ്ക്ക് കനത്ത തിരിച്ചടിയുമായി എസ്പി ബിഎസ്്പി സഖ്യം. മായാവതിജിയെക്കുറിച്ച് ബിജെപി നേതാക്കള്‍ അശ്ലീല പരാമര്‍ശം നടത്തിയ അന്ന് മനസിലുദിച്ചതാണ് എസ്പി ബിഎസ്പി സഖ്യമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ലക്നൗവില്‍ എസ്പി- ബിഎസ്പി സഖ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മായാവതിജിയെ അനാദരിക്കുന്നത് എന്നെ അനാദരിക്കുന്നതിനു തുല്യമായിരിക്കും അഖിലേഷ് വ്യക്തമാക്കി. എസ്പി-ബിഎസ്പി സഖ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും ഉറക്കം കെടുത്തുമെന്ന് മായാവതി വ്യക്തമാക്കി.

ബിജെപി നേതാവായ ധ്യാന്‍ശങ്കര്‍ സിങ് മായാവതിയെ വേശ്യയോട് സമാനമായി പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതാണ്. മായാവതി സീറ്റുകള്‍ വില്‍ക്കുകയാണ്. അവര്‍ മൂന്നുതവണ മുഖ്യമന്ത്രിയായിരുന്നു. പക്ഷേ ആര് ഒരു കോടി രൂപ നല്‍കിയാലും അവര്‍ക്ക് സീറ്റ് നല്‍കും. ഉച്ചയ്ക്ക് രണ്ടു കോടിയുമായി മറ്റൊരാള്‍ എത്തിയാല്‍ സീറ്റ് അയാള്‍ക്ക് നല്‍കും. വൈകുന്നേരം മൂന്നുകോടിയുമായി വേറൊരാള്‍ എത്തിയാല്‍ നേരത്തെ സ്ഥാനാര്‍ത്ഥിയാക്കിയയാളെ പുറത്താക്കി ഇയാള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കം. ഇന്ന് അവരുടെ സ്വഭാവം വേശ്യയുടേതിനേക്കാള്‍ മോശമാണ്’,-എന്നായിരുന്നു ദയാന്‍ശങ്കര്‍ സിങ്ങിന്റെ പരാമര്‍ശം. പരാമര്‍ശം വിവാധമായതോടെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി,എന്നാല്‍ തിരിച്ചെടുത്ത് യുപിയിലെ ബിജെപി വൈസ് പ്രസിഡന്റായി നിയമിച്ചു.

Exit mobile version