മോഡിയെ കുറിച്ച് ‘ദുരന്ത പ്രധാനമന്ത്രി’ എന്ന സിനിമയെടുക്കണം; ഇംഗ്ലീഷ് അറിയാത്തതിനാല്‍ പ്രോംപ്റ്റര്‍ ഉപയോഗിക്കുന്നയാളാണ് മോഡിയെന്നും മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് വീണ്ടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ‘ദുരന്ത പ്രധാനമന്ത്രി’ (The Disastrous Prime Minister ) എന്ന പേരില്‍ മോഡിയെ കുറിച്ച് സിനിമയെടുക്കണമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തീയ്യേറ്ററുകളില്‍ എത്തിക്കുകയും വേണമെന്ന് മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ സിനിമ തീയ്യേറ്ററുകളില്‍ എത്തിയ സാഹചര്യത്തിലാണ് മമതയുടെ പ്രതികരണം.

ബിജെപി ‘ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന സിനിമയുടെ പേരില്‍ എന്തൊക്കെയോ ചെയ്തുകൂട്ടുകയാണ്. എല്ലാവരും അപ്രതീക്ഷിതമായി പ്രധാനമന്ത്രിയായി മാറിയവരാണ്. പക്ഷേ, ബിജെപി ചെയ്യുന്നത് ഒരാളെ വികൃതമായി അവതരിപ്പിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.

ചിരിക്കാനോ ജനങ്ങളുമായി നന്നായി ഇടപെടുന്നതിനോ മോഡിക്ക് കഴിയുന്നില്ലെന്നും ഇംഗ്ലീഷ് വശമില്ലാത്തതിനാലാണ് മോഡി പ്രോംപ്റ്റര്‍ ഉപയോഗിച്ച് പ്രസംഗം നടത്തുന്നതെന്നും മമത പറയുന്നു.

Exit mobile version