കുംഭമേളക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ജിയോയുടെ സമ്മാനം, ‘കുംഭ് ജിയോഫോണ്‍’

തീര്‍ഥാടകര്‍ക്കായി പ്രത്യേകം സംവിധാനങ്ങളുമായാണ് കുംഭ് ജിയോഫോണിന്റെ വരവ്

ജനലക്ഷങ്ങള്‍ എത്തിച്ചേരുന്ന സംഗമമായ വേദിയായ കുംഭമേളയില്‍, തീര്‍ഥാടകര്‍ക്കായി ‘ കുംഭ് ജിയോഫോണു’മായി റിലയന്‍സ് ജിയോ. ഈ മാസം 14 മുതല്‍ മാര്‍ച്ച് നാല് വരെ നടക്കുന്ന കുംഭമേളക്ക്, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തീര്‍ഥാടകര്‍ക്കായി പ്രത്യേകം സംവിധാനങ്ങളുമായാണ് കുംഭ് ജിയോഫോണിന്റെ വരവ്. ഫോര്‍ ജി നെറ്റ്‌വര്‍ക്കുള്ള ഫോണില്‍, സന്ദര്‍ശകര്‍ക്കാവശ്യമായ റൂട്ട് മാപ്പും ടിക്കറ്റ് ബുക്കിംഗിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഇതിനു പുറമെ, കുംഭമേളയെ കുറിച്ചുള്ള വിശംദാംശങ്ങളും, ലൈവ് നിര്‍ദേശങ്ങളും ഫോണില്‍ നിന്നും ലഭിക്കും.

തിരക്കില്‍ പെട്ട് കുടുംബാംഗങ്ങളുമായി വഴിതെറ്റുന്നവര്‍ക്കായി ‘ഫാമിലി ലൊക്കേറ്റര്‍’, ‘കോയ പായ’ എന്നീ സൗകര്യങ്ങള്‍ ഫോണിലുണ്ട്. ഭക്തി ഗാനങ്ങള്‍ക്കായി ‘കുംഭ് റേഡിയോ’യും, കുംഭമേളയോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികള്‍ കാണുന്നതിനായി കുംഭ് ദര്‍ശന്‍ സംവിധാനവും കുംഭ് ജിയോഫോണില്‍ ഉണ്ടായിരിക്കുന്നതാണ്.

Exit mobile version