പാര്‍ക്കില്‍ കളിക്കവേ അഞ്ചു വയസ്സുകാരിക്ക് വളര്‍ത്തുനായയുടെ കടിയേറ്റു, ഗുരുതര പരിക്ക്, ഉടമ അറസ്റ്റില്‍

പാർക്കിലെ സുരക്ഷാ ജീവനക്കാരന്‍റെ മകളെയാണ് നായകള്‍ കടിച്ചത്.

ചെന്നൈ: പാര്‍ക്കില്‍ കളിച്ചു കൊണ്ടിരിക്കെ റോട്ട്വീലര്‍ നായകളുടെ ആക്രമണത്തില്‍ ചെന്നൈയില്‍ അഞ്ച് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. കുട്ടിയുടെ തലയിലാണ് കടിയേറ്റത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ ഒരുവിധത്തില്‍ കുട്ടിയെ നായകളില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. നായകളുടെ ഉടമയെയും നായകളെ പരിപാലിക്കുന്ന രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ട് റോട്ട്വീലര്‍ നായകളുടെ ആക്രമണം ഉണ്ടായത്. ചെന്നൈ തൗസന്‍ഡ് ലൈറ്റ് ഏരിയയിലെ പാര്‍ക്കിലാണ് സംഭവം. സുദക്ഷ എന്ന അഞ്ചുവയസ്സുകാരിയാണ് ആക്രമിക്കപ്പെട്ടത്. പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരന്റെ മകളാണ് കുട്ടി.

പാര്‍ക്കിലെത്തിയ ശേഷം ഉടമ നായകളെ അശ്രദ്ധമായി അഴിച്ചുവിടുകയായിരുന്നു. നായകള്‍ കുട്ടിയെ ആക്രമിച്ചിട്ടും ഉടമ ഇടപെട്ടില്ലെന്ന് പരാതിയുണ്ട്. പാര്‍ക്കിലെ സിസിടിവിയില്‍ നിന്നും ആക്രമണ ദൃശ്യം ലഭിച്ചു. സുദക്ഷ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version