മോഡിക്ക് കീഴിലുള്ള സഖ്യം ഒരിക്കലും ആരോഗ്യകരമായിരിക്കില്ല, ബിജെപിയിലേക്ക് ഇല്ല; എംകെ സ്റ്റാലിന്‍

വാജ്‌പേയ് അല്ല മോഡി എന്നും മോഡിക്ക് കീഴിലുള്ള ഒരിക്കലും ആരോഗ്യകരമായിരിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു

ചെന്നൈ: ബിജെപിയുമായി ഒരിക്കലും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. വാജ്‌പേയ് അല്ല മോഡി എന്നും മോഡിക്ക് കീഴിലുള്ള ഒരിക്കലും ആരോഗ്യകരമായിരിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. മോഡി സ്വയം വാജ്‌പേയുമായി താരതമ്യപ്പെടുത്തുന്നത് വിരോധാഭാസമാണെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു.

ഡിഎംകെ, എഐഡിഎംകെ, രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനികാന്ത് എന്നിവരോട് ബിജെപി സഖ്യത്തിലേര്‍പ്പെടുമോ? എന്ന ചോദ്യത്തിന് തമിഴ്‌നാട്ടില്‍ തങ്ങള്‍ക്കൊപ്പം ചേരുന്നതിനായി പാര്‍ട്ടികള്‍ക്കായി സഖ്യ സാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് മോഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് കൊണ്ടുവന്ന മുന്നണി രാഷ്ട്രീയത്തിന്റെ പാതയിലാണ് ബിജെപിയെന്നും മോഡി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സ്റ്റാലിന്‍ രംഗത്ത് വന്നിരിക്കുന്നത്.

Exit mobile version