സാമ്പത്തിക സംവരണ ബില്ല്; രാജ്യസഭയും പാസാക്കി

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ല് രാജ്യസഭയിലും പാസായി. 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ ബില്ല് പാസാക്കിയത്. ഏഴ് പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു.

രാവിലെ ബില്ല് ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ സമവായമുണ്ടായില്ലെങ്കിലും ഉച്ചയോടെ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാറിന് സാധിച്ചതോടെ ബില്ല് രാത്രിയോടെ പാസാക്കുകയായിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.

മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ല് രാജ്യസഭയിലും പാസായതൊടെ രാഷ്ട്രപതി ഒപ്പു വയ്ക്കാന്‍ കൈമാറും.

Exit mobile version