വിമാന മാര്‍ഗം കേരളത്തിലെത്തി മോഷണം, അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയായ മലയാളി പിടിയില്‍

അന്യ സംസ്ഥാനത്ത് നിന്ന് വിമാന മാര്‍ഗ്ഗം വന്ന് മോഷണം നടത്തി തിരിച്ചു പോകുന്നതാണ് സംഘത്തിന്റെ രീതി.

ചെന്നൈ: അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയായ മലപ്പുറം സ്വദേശി അറസ്റ്റില്‍. വിനായക് ആണ് തമിഴ്‌നാട്ടില്‍ വച്ച് കൊച്ചി സൗത്ത് പോലീസിന്റെ വലയിലായത്. അന്യ സംസ്ഥാനത്ത് നിന്ന് വിമാന മാര്‍ഗ്ഗം വന്ന് മോഷണം നടത്തി തിരിച്ചു പോകുന്നതാണ് സംഘത്തിന്റെ രീതി.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് മോഷണം നടത്തുന്ന വലിയ സംഘത്തിലെ പ്രധാനിയെയാണ് തമിഴ്‌നാട്ടിലെ അന്‍പൂരില്‍ നിന്ന് പിടികൂടിയത്. ട്രെയിനിലും വിമാനത്തിലും സഞ്ചരിച്ചാണ് സംഘത്തിന്റെ മോഷണം.

ജനുവരി 10 ന് ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗ്ഗമാണ് ഇവര്‍ കൊച്ചിയിലെത്തിയത്. പാലാരിവട്ടത്തെ രണ്ട് വീടുകളില്‍ നിന്ന് മോഷണം നടത്തി. പലപ്പോഴും കെഎസ്ഇബി ഉദ്യോഗസ്ഥരെന്നോ വാട്ടര്‍ അതോറിറ്റി ജീവനക്കാരാണെന്നോ പറഞ്ഞാണ് ഇവര്‍ വീടുകളിലെത്തുന്നത്. പിന്നീട് തക്കം പാര്‍ത്ത് മോഷ്ടിക്കും.

ALSO READ സ്ത്രീകള്‍ക്ക് മാത്രമല്ല, ഇനി മുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും ബസ് യാത്ര സൗജന്യം, പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് കുറച്ചകലെ നിന്നും ബൈക്ക് മോഷ്ടിച്ച ശേഷം അതില്‍ കറങ്ങി നടന്ന് വീടുകളും സ്ഥാപനങ്ങളും കണ്ടു വച്ച ശേഷമാണ് ഇവര്‍ മോഷണം നടത്തുന്നത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം പോയ ഒന്‍പത് ലാപ്‌ടോപ്പുകളും രണ്ട് ബൈക്കുകളും വിനായകിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കവര്‍ന്നത്. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താന്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്.

Exit mobile version