ഹോട്ടൽ പൂട്ടേണ്ടി വന്നാലും ദളിതർക്ക് ഭക്ഷണം വിളമ്പില്ലെന്ന്; ഹോട്ടൽ ഉടമ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു∙ കർണാടകയിലെ ബെല്ലാരിയിൽ ദലിത് യുവാക്കൾക്കു ഭക്ഷണം നൽകില്ലെന്നു വാശി പിടിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ ഉൾപ്പെടെ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കർണാടകയിൽ കുരുഗോഡുവിലെ ഗുട്ടേഗനുർ ഗ്രാമത്തിൽ ഹോട്ടൽ നടത്തുന്ന നാഗേവാണി, ഇവരുടെ ബന്ധു വീരഭദ്രപ്പ എന്നിവരാണ് പിടിയിലായത്.

ഹോട്ടൽ പൂടേണ്ടി വന്നാലും ദലിതർക്കു ഭക്ഷണം വിളമ്പാനാകില്ലെന്നു പറഞ്ഞു വാശി പിടിച്ചു ഇരുവരും ഒരു സംഘം യുവാക്കളെ ഹോട്ടലിൽ നിന്നു ഇറക്കിവിട്ടിരുന്നു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ ദലിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
തുടർന്ന് വിവേചനത്തിനു ഇരയായ മഹേഷ് എന്ന യുവാവ് പൊലീസിൽ പരാതി നൽകുകയുംപോലീസ് നടപടിയെടുക്കുകയുമായിരുന്നു.
Also read- പള്ളിയുടെ സംഭാവനപ്പെട്ടി പൊളിക്കാന്‍ ശ്രമം: പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്

ഇരുവരെയും ഹോട്ടലിൽ എത്തുന്ന ദലിതരെ ബലം പ്രയോഗിച്ചു ഇറക്കി വിട്ടിരുന്നതായും ഇതിനു ശേഷം ഹോട്ടലും പരിസരവും വൃത്തിയാക്കിയിരുന്നതായും പരാതിയിൽ പറയുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ തഹസിൽദാർ രാഘവേന്ദ്രയുടെ നേതൃത്വത്തിൽ ഗ്രാമത്തിൽ സമാധാന യോഗം വിളിച്ചു.

Exit mobile version